ഉണ്ണിക്കണ്ണന്‍റെ കമനീയകാന്തിയില്‍ മഹാ ശോഭായാത്ര നടന്നു

  konnivartha.com: ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ നടന്നു.ശ്രീകൃഷ്ണഭഗവാന്‍റെ ജന്മാഷ്ടമി നാളിൽ നഗരവീഥികൾ കീഴടക്കി അമ്പാടിക്കണ്ണൻമാരും രാധമാരും.ചിരിതൂകി കളിയാടി നടന്നുനീങ്ങുന്ന ഉണ്ണികണ്ണൻമാരെയും രാധമാരെയും കാണാനായി അനേകായിരങ്ങള്‍ ആണ് ഒഴുകിയെത്തിയത് ഉണ്ണികണ്ണന്മാരും രാധമാരും അണിനിരന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള വിപുലമായ ശോഭയാത്രകൾക്ക് പുറമെ സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി,പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ നടന്നു. കോന്നിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ കോന്നി മഠത്തില്‍ കാവില്‍ സംഘമിച്ചു മഹാ ശോഭായാത്രയായി കോന്നി നഗരം ചുറ്റി കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു . ഇവിടെ ഉറിയടിയും അവില്‍ പ്രസാദവും നടന്നു .

Read More

ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍

  നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് .കര്‍മ്മ വീര്യത്തിന്‍റെ  ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം… ധര്‍മ്മ-അധര്‍മ്മത്തിന്‍റെ  രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്‍റെ  കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്‌നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി സമാഗതമായി .ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍ PRESIDENT OF INDIA’S GREETINGS ON THE EVE OF JANMASHTAMI The President of India, Smt. Droupadi Murmu in her message on the eve of Janmashtami has said: – “On the auspicious occasion of Janmashtami, I extend my warm greetings and best wishes to all my…

Read More