ഷെഫീഖ് അഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർക്കുക

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഷെഫീഖ് അഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു. ഷെഫീഖ് അഹമ്മദിന്റെ ജന്മനാടായ ചിറ്റാർ പഞ്ചായത്തിലെ ജനങ്ങളാണ് ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായി ഞായറാഴ്ച ഒരു ദിവസം കൊണ്ട് ചികിൽസാ ധനസഹായ സമാഹരണം നടത്തുന്നത്. ചിറ്റാർ പന്നിയാർ കോളനിയിൽ തൈക്കാവിൽ വീട്ടിൽ ഷെഫീഖ് അഹമ്മദ് (34) അപൂർവ്വമായ ഒരുതരം ന്യൂമോണിയ രോഗം ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്. അത്യപൂർവ്വം ആളുകൾക്ക് മാത്രമുണ്ടാകുന്ന ഈ ഗുരുതര രോഗത്തിൻ്റെ ചികിൽസ വളരെ ചെലവേറിയതാണ്. നിർധന കുടുംബം ചികിത്സയ്ക്കായി വലിയൊരു തുക ഇതിനോടകം ചെലവഴിച്ചു. ഇതോടെ ഇവർക്കുമേൽ വലിയ കടബാധ്യതയും അവശേഷിക്കുകയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് അത്യാവശ്യ ചികിത്സകൾ ഇപ്പോൾ നടത്തിവരുന്നത്. ചികിൽസയ്ക്കായി ഉദ്ദേശം 30 ലക്ഷത്തിലധികം രൂപ അടിയന്തിരമായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിൽസ അടിയന്തരമായി…

Read More