കോന്നി വാര്‍ത്ത ഡോട്ട് കോം :ജനകീയസഭയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വീട്ടിലെത്തി നടപടി സ്വീകരിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പ്രമാടം മുണ്ടയ്ക്കാ മുരുപ്പിൽ എം.എൽ.എയുടെ ജനകീയസഭയിലെത്തിയാണ് കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ വിവരിച്ചത്. വിദ്യാർത്ഥിനിയുടെ അമ്മ പാലമറൂർ ചിത്ര ഭവനിൽ പി.ശെൽവി (38) ഒരു വർഷമായി അപകടത്തിൽ പരുക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ വീട്ടിൽ കിടപ്പാണ്.അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് കൂട്ടിരുന്ന് ചികിത്സ നടത്തുന്നതിനാൽ മകൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. മേശിരിമാർക്കൊപ്പം മെയ്ക്കാട് ജോലിക്കായി 20 വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ സെൽവി പ്രമാടം പഞ്ചായത്തിലെത്തുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ പത്തനംതിട്ട കുലശേഖരപതിയിൽ വീടു നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ മതിൽ ഇടിഞ്ഞു വീണാണ് ശെൽവിയ്ക്ക് പരിക്കേല്‍ക്കുന്നത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും, കോട്ടയം ഗവ.മെഡിക്കൽ കോളേജിലും, കോന്നി താലൂക്ക്…
Read More