ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്ക്രീനിംഗ് ക്യാമ്പും ഉദ്ഘാടനം ചെയ്തു വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ല ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധ വത്കരണ പരിപാടിയും സ്ക്രീനിംഗ് ക്യാമ്പും റാന്നി അഡ്വ. പ്രമോദ് നാരായണന് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിന് വന്ധ്യത ചികിത്സയിലും, മറ്റു വിവിധ മേഖലകളിലും അനന്ത സാധ്യതകളാണ് ഉള്ളതെന്ന് എം. എല്‍. എ പറഞ്ഞു. വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി ജില്ലാ കണ്‍വീനര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തില്‍ വടശ്ശേരിക്കര മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിഷ വി. എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. വടശ്ശേരിക്കര ഗ്രാമ…
Read More