റോഡ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്ന സാധനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം: ആര്‍ടിഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മാണ സാമഗ്രികള്‍, വൃക്ഷ കൊമ്പുകള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഡബ്ല്യുപി(സി) 9670/2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യണമെന്ന് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് അറിയിച്ചു. മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ റോഡ് സുരക്ഷയ്ക്ക് വിഘാതമാകുന്ന ബോര്‍ഡുകള്‍, മറ്റു വസ്തുക്കള്‍ സാമഗ്രികള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ഇക്കാര്യം ജില്ലയിലെ ആര്‍ടിഒമാരുടെ വാട്സാപ്പിലോ ഇ-മെയിലിലോ ചിത്രങ്ങള്‍ സഹിതം അറിയിക്കാം. ആര്‍ടിഒ (വാട്സ്ആപ്പ് നമ്പര്‍ 8547639003, ഇ-മെയില്‍ [email protected]). എന്‍ഫോഴ്സ്മെന്റ്…

Read More