ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം ; കോന്നിയില്‍ കനത്ത മഴ : രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു കനത്ത മഴ : കോന്നി എലിയറക്കല്‍ ഇളയാംകുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ വൈകിട്ട് ഉണ്ടായ ശക്തമായ മഴയത്ത് കോന്നി എലിയറക്കല്‍ വാര്‍ഡില്‍ ഇളയാംകുന്ന് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . ശക്തമായ മഴ വെള്ള പാച്ചില്‍ പല ഭാഗത്തും ഗതാഗതം മുടങ്ങി ,കോന്നിയില്‍ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം . അടിയാന്‍കാല തോട്ടില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒലിച്ചു പോയി.തേവര്‍ മലയില്‍ ആണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത് എന്നു സംശയിക്കുന്നു . കോട്ടമണ്‍ പാറ ലക്ഷ്മി സദനത്തില്‍ സജയന്‍റെ കാറാണ് ഒലിച്ചു പോയത് .…

Read More