ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍ ത്രിതല ആക്രമണം പ്രഖ്യാപിച്ചു.കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ആക്രമിക്കുവാനാണ് ഇസ്രയേൽ നീക്കം. വ ടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേലിൽ ആശങ്ക വേണ്ട; ഏത് നടപടിക്കും എംബസി സജ്ജം: കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇസ്രയേലിൽ നിന്ന് മടങ്ങി എത്താൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ച് വരുകയാണ്. സംഘർഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരുകയാണ്. വേണ്ടി വന്നാൽ കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇതുവരെ വന്ന രണ്ട് സംഘങ്ങളിൽ ആയി 39 മലയാളികൾ തിരികെ എത്തി. ബന്ധുക്കളോ…
Read More