konnivartha.com: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം .10 ഇടങ്ങളില്‍ ഉഗ്രസ്‌ഫോടനം നടന്നു . കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
Read Moreടാഗ്: israel
ഇസ്രയേലിൽ ഇറാൻ ആക്രമണം:ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽകി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ ആണ് ഇറാൻ തൊടുത്തത് . അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം വെടിവെച്ചു ഇട്ടു . ഇസ്രയേലിലെ…
Read Moreഇസ്രയേല്‍ ആക്രമണം: ലെബനനില്‍ 492 മരണം
ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേ യുദ്ധമുഖം തുറന്ന ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 ആളുകള്‍ മരണപ്പെട്ടു .ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം നിര്‍ദേശിച്ചു .1300 ഇടത്ത് ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ പറയുന്നു
Read Moreഎയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആഗസ്റ്റ് എട്ട് വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.നിലവില്‍ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകളില്ലാതെ നിരക്ക് തിരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി-ടെല്‍അവീവ് റൂട്ടില്‍ ആഴ്ചയില്‍ നാല് ട്രപ്പുകളാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകമാണ് മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ഇറാനില്‍ വെച്ച് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയൊത്തൊള്ള അലി ഖമീനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍ ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട് .
Read More