Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

ഇസ്രയേലിൽ ഇറാൻ ആക്രമണം:ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

 

konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.

ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.

ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ ആണ് ഇറാൻ തൊടുത്തത് . അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം വെടിവെച്ചു ഇട്ടു . ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു.

അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകൾ ( നേവി ഡിസ്ട്രോയർ ഷിപ്സ്) ഇറാന്റെ മിസൈൽ ആക്രമണം തടയാൻ ഇസ്രയേലിനെ സഹായിച്ചതായി പെന്റഗൺ. അമേരിക്ക ഈ കപ്പലുകളിൽ നിന്ന് 12 ഇന്റർസെപ്റ്റർ മിസൈലുകൾ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തു. മേഖലയിൽ യുദ്ധം വ്യാപിക്കാതിരിക്കാൻ ശ്രമങ്ങൾ തുടരും ഇതിന് മുൻഗണന നൽകുമെന്നും യുഎസ് ഡിഫൻസ് വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം