പൊതുമാപ്പില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം

  റിയാദ്: സൗദി അറേബ്യയില്‍ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല്‍ നാട്ടിലേക്ക് എക്‌സിറ്റ് വിസ ലഭിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യന്‍ അംബസാഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ കംപ്യൂട്ടര്‍ ബ്ലോക്കാവുകയും എക്‌സിറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നവരുടെ കേസ് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ എംബസി തയ്യാറാണ്. എംബസി വളണ്ടിയര്‍മാരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹായത്താലോ സ്വമേധയോ എംബസിയെ സമീപിക്കുന്നവരുടെ കേസുകള്‍ സൗദി പാസ്‌പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്ന് എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അറിയിച്ചു. ഇതുവരെയായി 26,442 ഇസി അപേക്ഷകളാണ് എംബസിയിലും കോണ്‍സുലേറ്റിലുമായി ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,541 പേര്‍ക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കി. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ ഈ വ്യാഴാഴ്ചക്കകം തീരുമാനമാകും. പൊതുമാപ്പിെന്റ അവസനാ ദിവസം വരെ…

Read More