KONNI VARTHA .COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കോടികള്‍ കട്ട് മുടിച്ച ഉടമകള്‍ സ്ഥാപനം പൊളിച്ചതും ഒടുവില്‍ നിയമ നടപടികള്‍ നടക്കുന്നതുമായ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരായ സാധാരണക്കാര്‍ തങ്ങളുടെ ചെറു സമ്പാദ്യം എന്ന് തിരിച്ചു കിട്ടും എന്നുള്ള ആശങ്കയില്‍ ആണ് . ഈ കുഞ്ഞു നിക്ഷേപകര്‍ പല പേരുകളില്‍ അറിയപ്പെടുന്ന ബ്രഹത്തായ നിക്ഷേപക കൂട്ടായ്മകളില്‍ ഒന്നും അംഗങ്ങള്‍ അല്ല . കറവ പശുക്കളുടെ പാല് വിറ്റ് കിട്ടുന്ന ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ ആണ് ആ തുക എങ്കിലും മടക്കി കിട്ടുവാന്‍ കാത്തിരിക്കുന്നത് . അവര്‍ക്ക് നിക്ഷേപക കൂട്ടായ്മകളില്‍ അംഗങ്ങളാകുവാനോ കോടതികളില്‍ കേസ് നടത്തുവാനോ ഉള്ള വരുമാനം ഇല്ല . കോടികള്‍ നിക്ഷേപിച്ചവര്‍ നിക്ഷേപക തുകയില്‍ ആശങ്കപെടുന്നില്ല . അവര്‍ക്ക് കോടികളുടെ നിക്ഷേപം വേറെ ഉള്ളതിനാല്‍ പോയ തുകയ്ക്ക് പുറകെ…
Read More