മൂന്ന് മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു

  പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.   ഇന്ത്യയുടെ നാവിക പൈതൃകത്തിനും നാവികസേനയുടെ മഹത്തായ ചരിത്രത്തിനും ആത്മനിര്‍ഭര്‍ ഭാരത് അഭിയാനും ഇന്ന് പ്രധാന ദിവസമാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യയിലെ നാവികസേനയ്ക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്‍കിയെന്ന് പറഞ്ഞു. ശിവാജി മഹാരാജിന്റെ നാട്ടില്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നാവികസേനയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന്…

Read More