ഐഎൻഎസ് രജപുത് ഇന്ന് (മെയ് 21 ന്) പ്രവർത്തനം അവസാനിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : മെയ് 21 ന് ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐഎൻഎസ് രജപുത് അതിന്റെ പ്രവർത്തനം നിർത്തലാക്കുന്നതോടെ മഹത്തായ ഒരു യുഗം അവസാനിക്കുകയാണ്.കഴിഞ്ഞ 41 വർഷത്തിലേറെയായി ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച സേവനം നൽകി വരുന്ന കാശിൻ-ക്ലാസ് ഡിസ്ട്രോയറുകളുടെ കൂട്ടത്തിൽ പെട്ട പ്രധാന കപ്പലായ ഐഎൻഎസ് രജപുത്,പഴയ സോവിയറ്റ് യൂണിയൻ ആണ് നിർമ്മിച്ചത് . 1980 മെയ് 04 ന് ആണ് ഇത് കമ്മീഷൻ ചെയ്തത് . ഐഎൻഎസ് രജപുത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്തിന്റെ ഭാഗമായുള്ള ഔപചാരികമായ ചടങ്ങ് , വിശാഖപട്ടണത്തെ നേവൽ ഡോക്യാർഡിൽ നടക്കും. ഇപ്പോഴത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ , കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്ന രീതിയിൽ ഇൻ-സ്റ്റേഷൻ ഉദ്യോഗസ്ഥരും നാവികരും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് ആയിരിക്കും…
Read More