കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2020-21 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2020 മാര്‍ച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ 6 മാസത്തിനകം എടുത്ത 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസം ഗുണഭോക്തൃവിഹിതം 2 ഗഡു 500 രൂപ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഓഫീസില്‍…
Read More