കോന്നി വാര്‍ത്ത ഡോട്ട് കോം : അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30 നകം പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഊര്‍ജിതനടപടികള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുവരുന്നു. പിഴയോ ശിക്ഷയോ ഇല്ലാതെ മുന്‍ഗണന കാര്‍ഡുകള്‍ (പിഎച്ച്എച്ച് പിങ്ക്, എഎവൈ മഞ്ഞ) കാര്‍ഡുകള്‍ മാറ്റുന്നതിനുള്ള സമയം ഈ മാസം 30 വരെയാണ് അനുവദിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാത്തിരുക്കുന്നത് കടുത്ത നടപടി ജൂലൈ ഒന്നു മുതല്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ച് അനര്‍ഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനര്‍ഹമായി വാങ്ങി കൊണ്ടിരുന്നത് അതിന്റെ വിപണി വില പിഴയായി ഈടാക്കുന്നതും നിയമന നടപടികള്‍ സ്വീകരിക്കുന്നതും ആവശ്യമെങ്കില്‍ റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ് ചെയ്യുന്നതുമായിരിക്കും. അനധികൃതമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണെങ്കില്‍ വകുപ്പ്തല നടപടി എടുക്കുന്നതും…
Read More