Prime Minister Narendra Modi addressed the nation via video conferencing today. Extending heartfelt greetings to all citizens on the commencement of Navratri, the festival of worshipping Shakti, he remarked that from the very first day of Navratri, the nation is taking a significant step forward in the Aatmanirbhar Bharat campaign. Beginning at sunrise on 22nd September, the country will implement Next Generation GST reforms. The Prime Minister highlighted that this marks the beginning of a GST Bachat Utsav(Savings Festival) across India. He emphasized that this festival will enhance savings…
Read Moreടാഗ്: indianews
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭീമ ഹർജി കൈമാറി
konnivartha.com: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ ഏഴാമത് ജന്മ ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷം പേരുടെ ഒപ്പുവച്ച ഭീമ ഹർജി ഇന്ത്യൻ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വിവിധ ദേശീയ പാര്‍ട്ടികള്‍ക്കും നല്കി. മുതിര്‍ന്ന പൗരന്മാരുടെ പ്രതിമാസ പെൻഷൻ കുറഞ്ഞത് 10,000 രൂപ എങ്കിലും നല്‍കുക, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, യാത്രാ കണ്സഷന് പുന:സ്ഥാപിക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഒരു ലക്ഷത്തിൽപ്പരം ആളുകൾ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിച്ചു . വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ഷെരീഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബീന സാബു, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ജോണി തോമസ്, എം ആര് സി രാമചന്ദ്രൻ, ഓവര്‍സീസ് പ്രതിനിധി നാസര്‍ ബ്രൂണെ, ഡല്‍ഹി വൺ ഇന്ത്യ വൺ പെൻഷൻ കണ്‍വീനര്‍മാരായ ഷേര്‍ളി ചാക്കോ, ഇ വി…
Read Moreഅരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഡൽഹിയിൽ പുതിയ സർക്കാരുണ്ടാക്കാൻ നിയുക്ത മുഖ്യമന്ത്രി അതിഷി ഗവർണറോട് അവകാശവാദം ഉന്നയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്രിവാള് ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം.
Read More