നാവികദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം തീരത്ത് ഇന്ത്യൻ നാവികസേനയുടെ ഉജ്വലമായ പ്രവർത്തനാഭ്യാസപ്രദർശനം. 2025 ഡിസംബർ മൂന്നിനു നടന്ന ശ്രദ്ധേയമായ പ്രകടനം, നാവികസേനയുടെ കരുത്തും പോരാട്ടവീര്യവും സാങ്കേതിക പുരോഗതിയും എടുത്തുകാട്ടി. ആഘോഷപരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി രാഷ്ട്രപതിയെ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പരിപാടിക്കു സാക്ഷ്യംവഹിച്ചു. നാവികസേനയുടെ ഇരുപതിലധികം കപ്പലുകളും അന്തർവാഹിനികളും പ്രകടനത്തിൽ പങ്കെടുത്തു. തദ്ദേശീയ വിമാനവാഹിനിക്കപ്പൽ INS വിക്രാന്തും നാവികസേനയുടെ യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി. സമുദ്രത്തിൽ വേഗത്തിലും ശക്തമായും പ്രതികരിക്കാനുള്ള നാവികസേനയുടെ കഴിവു പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പരിപാടികൾ, നാവിക ഉദ്യോഗസ്ഥരുടെ അതിവേഗ കണ്ടിന്യൂറ്റി…
Read Moreടാഗ്: indian navy day
നാവിക സേനാ ദിനാഘോഷം: ഒരുക്കങ്ങൾ പൂർണം, റിഹേഴ്സലിന് വൻജനാവലി
ഡിസംബർ മൂന്നിന് നടക്കുന്ന നാവിക സേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെ മേൽനോട്ടത്തിൽ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്ക് വേദിയായി.കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി. പിന്നാലെ ഇന്ത്യയുടെ പോർക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ചേർന്ന് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കി.വിമാന വാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽ നിന്നുള്ള എയർ…
Read More