2025-ഓടെ ബഹിരാകാശത്ത് ആദ്യ ഇന്ത്യക്കാരനും ആഴക്കടലിൽ മറ്റൊരു ഇന്ത്യക്കാരനും എത്തുന്നതിന് ലോകം സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാനിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ- മൂന്ന് ഗ്രൂപ്പ് ക്യാപ്റ്റൻമാരെയും ഒരു വിംഗ് കമാൻഡറെയും തിരഞ്ഞെടുത്തതായി ബഹിരാകാശ, സമുദ്ര മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവേ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഴക്കടൽ ദൗത്യം 2025 ഓടെ മൂന്ന് ഇന്ത്യക്കാരെ ആഴക്കടലിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 2022-ൽ ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത്, 2024-ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്ന ശേഷം 200-ഓളം സ്റ്റാർട്ടപ്പുകളും തുടങ്ങിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി പറഞ്ഞു. World to witness 1st Indian in Space and other Indian in Deep Sea by 2025, says…
Read More