സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു:നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ   konnivartha.com: നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ വി നാരായണൻ. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) സുവർണ്ണ ജൂബിലിയുടെ ഭാഗമായി “നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും പുതിയ സാധ്യതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഇറക്കുമതിക്ക് പകരം തദ്ദേശീയ ഉല്പന്നങ്ങൾ കൊണ്ടുവരാൻ സിഎസ്ഐആർ സമൂഹം മാർഗരേഖ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും, പ്രഗത്ഭരായ മനുഷ്യ വിഭവ…

Read More