ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളിൽ ജപ്പാനെ മറികടന്നു മൂന്നാമത്തെ വലിയ ശക്തിയായി മാറി ഇന്ത്യ. രാജ്യത്തിന്റെ ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന സൂചകമാണിത്. ഇന്ത്യയുടെ ചലനാത്മക വളർച്ച, യുവാക്കളുടെ ജനസംഖ്യ, വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, മേഖലയിലെ മുൻനിര ശക്തിയെന്ന നിലയിലുള്ള സ്ഥാനം എന്നിവ ഈ നേട്ടത്തിനു കാരണമായി. 2024-ലെ ഏഷ്യാ പവർ സൂചികയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന് മേഖലാതല പവർ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥിരമായ ഉയർച്ചയാണ്. ക്രമാനുഗതമായ ഉയർച്ചയ്ക്കു സാക്ഷ്യം വഹിക്കുന്ന ഇന്ത്യ, മുഴുവൻ സാധ്യതകളും കൈവരിക്കാനും മേഖലയിൽ സ്വാധീനം ചെലുത്താനും ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ: 1. സാമ്പത്തിക വളർച്ച: മഹാമാരിക്കുശേഷമുള്ള സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചത്, ഇന്ത്യയുടെ സാമ്പത്തിക ശേഷിയിൽ 4.2 പോയിന്റ് വർധനയ്ക്കു കാരണമായി. ഇന്ത്യയുടെ വലിയ ജനസംഖ്യയും കരുത്തുറ്റ ജിഡിപി വളർച്ചയും പിപിപി വ്യവസ്ഥയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ…
Read More