konnivartha.com / പത്തനംതിട്ട : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ആരണ്യകം എന്ന പേരിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി അടിച്ചിപ്പുഴയിൽ തുടങ്ങിയ ” അംബേദ്ക്കർ ” ലൈബ്രറി ആന്‍റ് വായനശാല ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ . ടി. കെ.ജി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. മനോജ് ടി.ആർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയ്ക്ക് ” അംബേദ്കർ എന്ന പേര് നിർദ്ദേശിച്ച വിദ്യാർത്ഥി എബിൻ എബ്ബേസിന് ഗ്രാമ പഞ്ചായത്ത് അംഗം പി.സി അനിയൻ മൊമൻ്റോ നൽകി. ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ , ഏ .കെ പി.സി.ടി.എ ജില്ല സെക്രട്ടറി റെയിസൺ സാം രാജു , എ.കെ. പി സി.ടി.എ…
Read More