16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം പൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു konnivartha.com : 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം സംബോദ് ഫൗണ്ടേഷൻ മുഖ്യചാര്യൻപൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ധാർമ്മികമായ രീതിയിൽ പണം സമ്പാദിക്കുകയും അത് ദാനം ചെയ്യുവാനും ഹിന്ദുക്കൾ സന്നദ്ധരാവണമെന്ന് സ്വാമിജി പറഞ്ഞു. കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പാലാ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ പാലാ ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.ആർ രാമചന്ദ്രൻ നായർ, വിഷ്ണു മോഹൻ, പാർവ്വതി ജഗീഷ് എന്നിവർ പ്രസംഗിച്ചു. ഹൈന്ദവ സേവാ സമിതി രക്ഷാധികാരി എസ് പി നായർ രാവിലെ പതായ ഉയർത്തി 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനത്തിനു തുടക്കം കുറിച്ചു.ജനുവരി 28, 29 തീയതികളിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും, ആദ്ധ്യാത്മിക പ്രഭാഷകരും പങ്കെടുക്കും.
Read More