പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളവര്‍ 84,995 ഇതുവരെ രോഗമുക്തി നേടിയവര്‍ 3,72,951 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 24 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി…

Read More