konnivartha.com: സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ 147ആം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ സമുദായാചാര്യന്റെ പാവനസ്മരണയിലാണ് അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘കല്ലുഴത്തിൽ’ തറവാട്. കൊല്ലവർഷം 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിൽ ഗ്രാമത്തിലെ ഇടയിരേത്ത് , കല്ലുഴത്തിൽ എന്നീ രണ്ട് പുരാതന തറവാടുകളിൽ യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് ‘കരയോഗ പ്രസ്ഥാനവും’ ‘പിടിയരി പ്രസ്ഥാനവും’ ഭാരതകേസരി മന്നത്ത് പദ്മനാഭൻ ഭദ്രദീപം തെളിച്ച് വിളംബരം ചെയ്തത്. ഹരികഥാപ്രസംഗകനും സമുദായപ്രവർത്തകനുമായ ടി പി വേലുക്കുട്ടി മേനോനും തൃശുരിൽ നിന്ന് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിക്കാൻ വന്നെത്തിയിരുന്നു. കരയോഗപ്രസ്ഥാനം സമാരംഭം കുറിച്ച് ഒരു മാസത്തിന് ശേഷം കൊല്ലവർഷം 1104 മകരമാസം ആറാം തീയതി ഔദ്യോഗികമായി യഥാക്രമം ഒന്നും രണ്ടും കരയോഗങ്ങളായി രജിസ്റ്റർ ചെയ്യുകയുമുണ്ടായി. എൻ എസ് എസ് എന്ന സാമുദായികസംഘടനയുടെ…
Read More