konnivartha.com; കേന്ദ്ര ഗവൺമെന്റിന്റെ ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിലുള്ള ഇന്ത്യാ എ ഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ന് മുന്നോടിയായി കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തിന് കീഴിലെ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യ (STPI), ISACA തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ഫിൻടെക്, ആരോഗ്യം, പൗര സുരക്ഷ എന്നിവയ്ക്കായി സുരക്ഷിതവും വിശ്വസനീയവുമായ AI എന്ന വിഷയത്തിലൂന്നിയായിരുന്നു കോൺഫറൻസ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ കേരള ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യാതിഥിയായി. ഇന്ത്യയുടെ എഐ ദൗത്യം അതിന്റെ വിന്യാസത്തിൽ മാത്രമല്ല, രാജ്യത്തിനായി ധാർമ്മികവും ഏവരേയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ എ ഐ നിർവചിക്കുന്നതിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഭരണ മേഖലയിൽ കേരളത്തിനുള്ള മുൻകൈ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ മേഖലയിൽ മുന്നിൽ നിന്നു…
Read More