സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐ. എൽ. ജി. എം. എസ് സംവിധാനമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ. എൽ. ജി. എം. എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും വ്യാപിപ്പിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന നൂതന സോഫ്റ്റ്‌വെയറാണ് ഐ. എൽ. ജി. എം. എസ്. ഇതിന്റെ ഉദ്ഘാടനം തദ്ദേശമന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് നിർവഹിച്ചു.  ഇൻഫർമേഷൻ കേരള മിഷനാണ് ക്‌ളൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും. www.citizen.lsgkerala.gov.in വഴി ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷകൾ വെബ്‌സൈറ്റിൽ നൽകാം. വിവിധ അപേക്ഷകൾക്കുള്ള ഫീസ്, കെട്ടിട നികുതി, പണം ഒടുക്കേണ്ട മറ്റു സേവനങ്ങൾ എല്ലാ ഇതിലെ ഇ പെയ്‌മെന്റ് സംവിധാനത്തിലൂടെ നിർവഹിക്കാനാവും. 2020 സെപ്റ്റംബറിൽ 153…

Read More