അടൂരില്‍ ലഹരിയില്ലാ തെരുവ് പരിപാടി ആവേശമായി

ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’ ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ പുതിയ പാലത്തിന് സമീപം സംഘടിപ്പിച്ച ‘ലഹരിയില്ലാ തെരുവ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കേരളത്തിലെ ഓരോ തെരുവുകളും ലഹരി മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലഹരിക്കെതിരായുള്ള അവബോധം സൃഷ്ടിക്കലാണ് അതിനായി ചെയ്യേണ്ടത്. വളര്‍ന്നു വരുന്ന യുവജനങ്ങളാണ് നാടിന്റെ പുരോഗതി. യുവജനങ്ങളുടെ ബുദ്ധിശക്തിയേയും കഴിവിനേയും ബാധിക്കുന്ന ലഹരിയുടെ വിപത്തുകളെ ഒറ്റക്കെട്ടായി തുടച്ചു നീക്കാന്‍ നമുക്ക് സാധിക്കണം. വിദ്യാലയങ്ങളിലും…

Read More

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു 3 പേർ മരിച്ചു

  കൊല്ലം ആയൂരിൽ നിന്നും ഹരിപ്പാട് വിവാഹ വസ്ത്രം കൊടുക്കാൻ വേണ്ടി പോയ 7 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്,ഇന്ദിര (57)ശകുന്തള (52)ശ്രീജ (45) എന്നിവരാണ് മരിച്ചത്.പരിക്ക് പറ്റിയ മറ്റു നാല് പേരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു     അടൂര്‍ ബൈപ്പാസില്‍ കനാലിലേക്ക് മറിഞ്ഞ കാര്‍ സഞ്ചരിച്ചിരുന്നത് അമിതവേഗത്തിലെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിഗ്നല്‍ തെറ്റിച്ചെത്തിയ അതിവേഗത്തില്‍ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.ആദ്യഘട്ടത്തില്‍ ശരത്, അലന്‍, അശ്വതി, ബിന്ദു എന്നിവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. എന്നാല്‍ ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങിപ്പോയിരുന്നു.     ഇതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി. തുടര്‍ന്ന്…

Read More