പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/09/2023)

അന്താരാഷ്ട്ര വയോജന ദിനാഘോഷം സമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാഘോഷം ജില്ലാതല പരിപാടികള്‍ (ഒക്ടോബര്‍ ഒന്നിന്) രാവിലെ 10 ന് കൊടുമണ്‍ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിളള, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷംലാ ബീഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള, തോമസ് കലമണ്ണില്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, മഹാത്മാ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് ഒ.എസ് മീന എന്നിവര്‍ പങ്കെടുക്കും. സിസ്റ്റം അനലിസ്റ്റ്/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ് കേരള…

Read More