പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2023)

  നിയമ ബോധന ക്ലാസ് മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനെയും സംബന്ധിച്ചുള്ള നിയമ ബോധന ക്ലാസ് മെയ് ഒന്നിന് രാവിലെ 11 ന് കോന്നി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തും. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ഉദ്ഘാടനം ചെയ്യും. ബിസിനസ് ഗ്രോത്ത് പ്രോഗ്രാം കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ )പിന്തുണയ്ക്കുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ (ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടപ്പാക്കും.എംഎസ് എംഇ-യെ അവരുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എംഎസ്എംഇ യൂണിറ്റുകളെ മത്സരാധിഷ്ടിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസ് കെപിഐയുടെ (കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍) മൊത്തത്തിലുള്ള വളര്‍ച്ചയും തൊഴില്‍ സൃഷ്്ടിയും,മെന്റര്‍ഷിപ്പ്…

Read More