ഗതാഗത നിയന്ത്രണം കായംകുളം-പത്തനാപുരം റോഡില് പറക്കോട് മുതല് പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് (31) ടാറിംഗ് പണികള് നടക്കുന്നതിനാല് ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്സ്റ്റിറ്റ്യൂട്ടായ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല് 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്, ബ്രാന്ഡിംഗ് പ്രമോഷന്, സര്ക്കാര് സ്കീമുകള്, ബാങ്കുകളില് നിന്നുള്ള ബിസിനസ് ലോണുകള്, എച്ആര് മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്, ഇന്ഡസ്ട്രിയല് വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്പ്പെടെ 5900 രൂപയാണ്…
Read More