ക്ഷീരസംഗമം -നിറവ് 2023 ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.നവംബര്‍ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളില്‍ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് മുഖ്യാതിഥിയാകും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.എം പി, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാവും. വിളംബരജാഥയ്ക്കുശേഷം വിദ്യാര്‍ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ വെച്ചൂച്ചിറ ക്ഷീരസംഘത്തില്‍ നടക്കും. നവംബര്‍ രണ്ടിന് വ്യത്യസ്ത ഇനങ്ങളില്‍പെട്ട കന്നുകുട്ടി, കിടാരി,…
Read More