അന്നമേകി ന്യൂട്രി ട്രൈബ് ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യുട്രി ട്രൈബ് പദ്ധതി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായി നടപ്പിലാക്കി വരുന്നു.ട്രൈബല്‍ കോളനിയിലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക,അധിക പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തും ഐസിഡിഎസും ആവിഷ്‌കരിച്ച പദ്ധതിയാണിത് . ജീവിതസാഹചര്യങ്ങള്‍ കൊണ്ട് പോഷകസമ്പൂര്‍ണ്ണമായ ആഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പദ്ധതിയിലൂടെ പരമാവധി ഗുണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് തലത്തില്‍ നടക്കുന്നത് . പോഷകാഹാരക്കുറവ്, അനിമീയ, ഭാരക്കുറവ് തുടങ്ങിയ നിരവധി പ്രശനങ്ങള്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ മുന്‍പ് നേരിട്ടിരുന്നത് കണക്കിലെടുത്താണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. കോട്ടാംപാറ ട്രൈബല്‍ കോളനി, ആവണിപ്പാറ ഗിരിജന്‍ സങ്കേതം, കാട്ടാത്തി കോളനി എന്നീ കോളനികളിലുള്ള കുട്ടികള്‍ക്കാണ് പോഷകാഹാര വിതരണം നടത്തുന്നത്.6 മാസം മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ക്ക് റാഗി,…
Read More