പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2023)

  പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ രജതജൂബിലി ആഘോഷം ജനുവരി 31ന് * കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമവും ജനുവരി 31ന് മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും. ഇതോട് അനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, വയോജനങ്ങളേയും മുന്‍കാല സിഡിഎസ് ചെയര്‍പേഴ്സണ്‍മാരേയും ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവയുമായി ചേര്‍ന്ന് ഞങ്ങളും കൃഷിയിലേക്ക് സമഗ്ര കാര്‍ഷിക സുസ്ഥിര വികസനത്തിന്റെ ഭാഗമായി കാര്‍ഷിക കര്‍മ്മസേനയുടെ ഉദ്ഘാടനവും നടത്തും. പഞ്ചായത്തിനെ സന്തോഷഗ്രാമം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പറഞ്ഞു. 31ന് രാവിലെ 10ന്…

Read More