പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/08/2022 )

തെളിവെടുപ്പ് യോഗം ഈ മാസം 26ന് സംസ്ഥാനത്തെ ഹോസ്റ്റല്‍സ്, സെയില്‍സ് പ്രൊമോഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള്‍ വഴിയും വിതരണം ചെയ്യും. അപേക്ഷകള്‍ ഈ മാസം 31ന് മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. വെബിനാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്‍ക്കാര്‍ സംരംഭകര്‍ക്ക് ഇ-കോമേഴ്സിന്റെ അവസരങ്ങളെകുറിച്ച് വെബിനാര്‍ ഈ മാസം 31ന് രാവിലെ 11 മുതല്‍ 12.30 വരെ…

Read More