പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/09/2023)

  സംഘാടക സമിതി രൂപീകരണ യോഗം 30 ന് ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് ഉച്ചയ്ക്ക് 2:30 ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.   പരിശീലനം സംഘടിപ്പിക്കും പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ശാസ്ത്രീയ ആട് വളര്‍ത്തലും അതിന്റെ പരിചരണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 26ന്  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍, സെപ്റ്റംബര്‍ 25ന്  വൈകുന്നേരം 3 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. അപേക്ഷ ക്ഷണിച്ചു ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള…

Read More