വാര്‍ഷിക മസ്റ്ററിംഗ് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം മുഖേന വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. 2023 ഡിസംബര്‍ വരെ പെന്ഷന് അനുവദിച്ച എല്ലാവരും മസ്റ്ററിംഗ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ മൂന്നിന് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂലൈ മൂന്നിന് കേന്ദ്രീയ വിദ്യാലത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് നടത്തണം. ഫോണ്‍ : 0468 2256000. ഇന്റേണ്‍ഷിപ്പ് പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായവര്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളിലെ സീനിയര്‍ അഡ്വക്കേറ്റ്സ്/ ഗവ. പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്കുന്ന പരിശീലന…
Read More