സംരംഭകത്വ വികസന പരിശീലനം പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ നേതൃത്വം നല്‍കും.പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9447801351,8078572094 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 21 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ എന്‍സിസി /സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ് /ക്ലര്‍ക്ക് -ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് -ക്ലര്‍ക്ക് (എക്സ് സര്‍വീസ്മെന്‍ മാത്രം)(കാറ്റഗറി നമ്പര്‍ 257/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ക്ഷേമനിധി അടക്കണം കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി…
Read More