അപേക്ഷ ക്ഷണിച്ചു ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികളില്‍ നിന്നു ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. www.egranst.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15 ഫോണ്‍-0474 2914417 ലേലം മാറ്റി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള സോപ്പ് യൂണിറ്റിലെയും ഖാദി ഉല്‍പാദന കേന്ദ്രങ്ങളിലെയും നവംബര്‍ 23, 24 തീയതികളില്‍ നടത്താനിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍…
Read More