പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/05/2024 )

അപകടകരമായി നില്‍ക്കുന്ന  വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും  ഉടമസ്ഥതയിലുളള അപകടകരമായി നില്‍ക്കുന്ന  വൃക്ഷങ്ങളും മരച്ചില്ലകളും  അടിയന്തിരമായി മുറിച്ചുമാറ്റണമെന്നും  കാലവര്‍ഷം ശക്തിപ്പെടുന്ന  സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കും  നാശനഷ്ടങ്ങള്‍ക്കും  ഉത്തരവാദിയും  നഷ്ടപരിഹാരം നല്‍കാനുളള  ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥര്‍ തന്നെ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ സ്റ്റേഡിയം: അവലോകന യോഗം ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനയോഗം ഇന്ന് (18) നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായിരിക്കും. ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.027/2022, 029/2022, 030/2022) തസ്തികയുടെ 16/01/2024 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട…

Read More