പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/11/2023)

സൗജന്യ തൊഴില്‍ പരിശീലനം ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. 18 – 45 വയസ് ആണ് പ്രായപരിധി. ക്ലാസുകള്‍ നവംബര്‍ 27 ന്  തുടങ്ങും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക  ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് പരിശീലനം. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ലിങ്ക് : https://link.asapcsp.in/evnow.പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാം.  ഫോണ്‍ :  9656043142, 7994497989 ഡിസ്ട്രിക്ട് സ്‌കില്‍ ഫെയര്‍ കേരള നോളജ് ഇക്കണോമി മിഷന്‍ നവംബര്‍ 18 ന് പത്തനംതിട്ട ജില്ലയില്‍  ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിക്കുന്നു.…

Read More