പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/07/2023)

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും  അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ  എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച  അപേക്ഷ ജൂലായ് 31 ന് അകം  പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452 കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു അടൂര്‍ കെല്‍ട്രോണ്‍ നോളജ്  സെന്ററില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്,  കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ലാപ് ടോപ് ടെക്നോളജി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ നേടുന്നതിനായി…

Read More