പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2023 )

പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐറ്റിഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/  മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍…

Read More