പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 12/04/2023)

വിപണനമേള ഉദ്ഘാടനം ചെയ്തു ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ വിഷുക്കണി കിറ്റ് ന്യായമായ വിലയില്‍ ലഭ്യമാണ്.  വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ചിപ്‌സ്, അച്ചാര്‍ ഇനങ്ങള്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി ഇനങ്ങള്‍, നാടന്‍ പച്ചക്കറി എന്നിവയും മേളയില്‍ ലഭിക്കും. യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ മണിയമ്മ, എന്‍.യു.എല്‍.എം മാനേജര്‍ എസ് അജിത്, സി ഡി എസ് അക്കൗണ്ടന്റ് ആതിര കൃഷ്ണന്‍, സിഡിഎസ് അംഗങ്ങള്‍, ഉപസമിതി കണ്‍വീനര്‍മാര്‍, ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍സ്, മാസ്റ്റര്‍ ഫാര്‍മേഴ്സ് എന്നിവര്‍ പങ്കെടുത്തു. തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യണം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും വന്യമൃഗ ആക്രമണം കാരണം വളര്‍ത്തു മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായി…

Read More