സ്വാതന്ത്ര്യദിനാഘോഷം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പരേഡ്, പന്തല്‍, സ്റ്റേജ് ഒരുക്കങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പോലീസ് പ്ലാറ്റൂണുകള്‍, എസ് പി സി പ്ലാറ്റൂണുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍, ജൂനിയര്‍ റെഡ്ക്രോസ്, എന്‍സിസി, ബാന്‍ഡ്സെറ്റ് എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡറിനായിരിക്കും. കോഴഞ്ചേരി തഹസില്‍ദാര്‍, പത്തനംതിട്ട വില്ലേജ് ഓഫീസര്‍, പത്തനംതിട്ട…
Read More