പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/06/2024 )

വാഹന ലേലം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ 2013 മോഡല്‍ വേരിറ്റോ കാര്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ 4000 രൂപ നിരതദ്രവ്യം അരമണിക്കൂര്‍ മുമ്പ് കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0468 2333161. ഗസ്റ്റ് ലക്ചറര്‍ ഒഴിവ് വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നാലും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടും താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 14 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ഉദ്യാഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സുഗമമാക്കുക എന്ന…

Read More