പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/11/2023)

ഗതാഗതനിയന്ത്രണം ഇ.വി. റോഡില്‍ പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണപ്രവൃത്തി  തുടങ്ങിയതിനാല്‍ ഇന്ന് (9) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി അടൂര്‍ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു   സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്നതിനും റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുമായി രൂപീകരിക്കുന്ന വിദഗ്ധസമിതിയില്‍ റീഹാബിലിറ്റേഷന്‍ എക്സ്പേര്‍ട്ടായി നിയമിക്കുന്നതിനു സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം വെളളകടലാസില്‍  തയാറാക്കിയ അപേക്ഷ നവംബര്‍ 25 ന് അകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകന്‍ കവറിനു പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ – സാമൂഹ്യപ്രത്യാഘാതപഠനം – പുനരിധിവാസ വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഷീ ക്യാമ്പയ്ന്‍…

Read More