പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/09/2023)

  പന്ത്രാംകുഴി നെല്ലിവിള കെഎപി പാലം പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു:നിര്‍മ്മാണം 45 ലക്ഷം രൂപ എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസനമുന്നണിയെന്നത് പ്രവര്‍ത്തികളിലൂടെ കാണിച്ച് തരുന്നവരാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പള്ളിക്കല്‍ പഞ്ചായത്തിലെ പന്ത്രാംകുഴി നെല്ലിവിള കെ എ പി പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍   .സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരവധി പാലങ്ങളും റോഡുകളും സ്‌കൂള്‍ കെട്ടിടങ്ങളുമാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത് എന്നും ചിറ്റയം പറഞ്ഞു.45 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ആണ് പാലം നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ പി സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…

Read More