പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/01/2024)

നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം  (  ജനുവരി 5) സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ (  ജനുവരി 5)  രാവിലെ 10 ന് നിര്‍വഹിക്കും. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ എ. ഷിബു മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, വാര്‍ഡ് അംഗം ഗംഗമ്മ…

Read More