അമൃത് 2 കുടിവെള്ള പദ്ധതി ടെന്ഡറിംഗ് പൂര്ത്തീകരിച്ചു അടൂര് നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരമാകുന്ന അമൃത് 2 പദ്ധതിയുടെ ടെന്ഡറിംഗ് പൂര്ത്തീകരിച്ചതായി ഡെപ്യുട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. 9.36 കോടി രൂപ അടങ്കല് വരുന്ന ഒന്നാംഘട്ടം പദ്ധതിയാണ് യാഥാര്ഥ്യമാകുന്നത്.കൈമലപ്പാറയില് വാട്ടര് ടാങ്ക്, 2000 വീടുകള്ക്ക് സൗജന്യ വാട്ടര് കണക്ഷന്, 1000 മീറ്ററിലേറെ പുതിയ പൈപ്പ് ലൈന് സ്ഥാപിക്കല് അടക്കമുള്ള പ്രവര്ത്തികളാണ് പദ്ധതിയില് ഉള്പ്പെട്ടിട്ടുള്ളത്.24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി പ്രാവര്ത്തികമാകുന്നതോടെ കുടിവെള്ള വിതരണത്തില് വിപ്ലവകരമായ പുരോഗതി കൈവരിക്കാന് സാധിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര് അറിയിച്ചു തുമ്പമണ്ണില് ആയുഷ് യോഗാ ക്ലബ് യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ് ഗ്രാമപഞ്ചായത്ത് ആയുര്വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില് വാര്ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു. യോഗാ ക്ലബിന്റെ ഉദ്ഘാടനം…
Read More