ലേലം മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി കാക്ഷ്വാലിറ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി ആറിന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084. ജാഗ്രത നിര്‍ദ്ദേശം പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525. ഉന്നത വിദ്യാഭ്യാസ…
Read More